മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി 

138.95 ആണ് നിലവിലെ ജലനിരപ്പ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ 20 സെന്റീമീറ്റർ ഉയർത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി. 

138.95 ആണ് നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്നാടിന് നവംബർ 1 മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാൻ തമിഴ്നാട് ശ്രമിക്കുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com