കൊച്ചി: മുസ്ലിം ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്നും ആര്‍എസ്എസ്. ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് ആര്‍എസ്എസ് കാണുന്നത്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചയ്‌ക്കെത്തിയ മുസ്ലിം സംഘത്തില്‍ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെയുമായി തുറന്ന ചര്‍ച്ച തീവ്രനിലപാട് മാറിയാല്‍ മാത്രമെന്നും ക്രൈസ്തവ സമൂഹത്തിന് ആര്‍എസ്എസിനെ ഭയമില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പിഎന്‍ ഈശ്വരന്‍ പറഞ്ഞു.
2025ലെ വിജയദശമി മുതല്‍ ഒരു വര്‍ഷം സംഘടനയുടെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുമെന്ന് ആര്‍എസ്എസ് അറിയിച്ചു. ശതാബ്ദി പരിപാടികള്‍ സംബന്ധിച്ച അന്തിമ രൂപം അടുത്ത വര്‍ഷത്തെ അഖിലഭാരതീയ പ്രതിനിധിസഭ തയ്യാറാക്കും. അതിന് മുന്നോടിയായി പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യം. നിലവില്‍ രാജ്യത്ത് 42613 സ്ഥാനുകളിലായി 68631 ശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3700 സ്ഥാനുകളും 6160 ശാഖകളും വര്‍ധിച്ചു. ആഴ്ചയിലൊരിക്കല്‍ ചേരുന്ന മിലന്‍ പ്രവര്‍ത്തനം 6540 വര്‍ധിച്ച് 26877 ആയി. മാസത്തില്‍ ഒരിക്കല്‍ കൂടുന്ന സംഘമണ്ഡലികളും 1680 കൂടി 10412 ആയി. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. ഒരു ലക്ഷം സ്ഥലങ്ങളില്‍ ശാഖകളെത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തോട് അനുബന്ധിച്ച് നടത്തിയ അമൃത മഹോത്സവ പരിപാടികള്‍ പ്രതിനിധി സഭ വിലയിരുത്തി. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച അമൃതകാലത്തിലെ ആശയാടിത്തറയും വികസനദിശയും വ്യക്തമാക്കുന്നതായിരുന്നു പ്രതിനിധിസഭ മുന്നോട്ടുവച്ച പ്രമേയം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടെങ്കിലും ദേശീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വത്വത്തിന്റെ (തനിമയുടെ) ആവിഷ്‌കാരം പൂര്‍ണമായിട്ടില്ല. ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം ഇപ്പോഴും പ്രകടമാണ്. പൗരന്മാരുടെ കാഴ്ചപ്പാടില്‍ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവല്‍ക്കരണ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റണം. നമ്മുടെ ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം; റിപ്പര്‍ ജയാനന്ദന് പരോള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates