മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം.
Muslim League meeting tomorrow
പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ facebook
Updated on
1 min read

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം ലീഗ് ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ലീഗിന്റെ നേതൃയോഗമെന്നത് ശ്രദ്ധേയമാണ്.

Muslim League meeting tomorrow
'കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു, പാര്‍ട്ടിയില്‍ ആളുണ്ടെങ്കിലേ ഹീറോ പരിവേഷമുള്ളൂ'; ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി ആരാണെന്നതില്‍ ലീഗില്‍ അഭിപ്രായം തേടിയില്ലെങ്കിലും തീരുമാനമെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പ് ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നാണ് പാര്‍ട്ടിക്ക് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും എന്നും ലീഗ് കരുതുന്നു. നാളെ ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയേക്കുമെന്നാണ് വിവരം.

Muslim League meeting tomorrow
യുഡിഎഫിന്റെ വലിയ ഭൂരിപക്ഷത്തിന് കാരണം എഐ; ന്യായീകരണവുമായി ടികെ ഹംസ

നിലവില്‍ പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് മന്ത്രിമാരാകുക എന്നാണ് സൂചന. അഞ്ചാമത്തെ മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ കാസര്‍കോടുനിന്നുള്ള എകെഎം അഷറഫിന് നല്‍കിയേക്കും. ഒരു മന്ത്രിസ്ഥാനംകൂടി ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളിലൊന്ന് വേണമെന്നാണ് ലീഗ് തീരുമാനം. എംകെ. മുനീറിനും കെപിഎ മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്ന കാര്യത്തിലും നാളെത്തെ യോഗത്തില്‍ തീരുമാനമാകും. ഭരണപരിഷ്‌കാര കമ്മിഷന്‍, വയോജന കമ്മിഷന്‍ അധ്യക്ഷസ്ഥാനങ്ങളാണ് ലീഗ് ആവശ്യപ്പെടുക.

Summary

Muslim League has called an emergency meeting to discuss the situation regarding the Chief Minister discussions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com