'റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു'; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ

സിപിഐ എതിർത്തത് എം ആർ അജിത് കുമാറിന്റെ നിയമനത്തെയാണെന്ന് ബിനോയ് വിശ്വം
DGP Ravada Chandrasekhar, M V Govindan
DGP Ravada Chandrasekhar, M V Govindanfile
Updated on
1 min read

തിരുവനന്തപുരം : റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേന്ദ്രസർക്കാർ നിയമിച്ച പട്ടികയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഡിജിപിയെ നിയമിച്ചിട്ടുള്ളത്. കൂത്തുപറമ്പിൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത് അന്നത്തെ തലശ്ശേരി ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്. ഐപിഎസ് ട്രെയിനിങ്ങ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖർ ചാർജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് വെടിവെയ്പുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രദേശത്തെക്കുറിച്ചോ മറ്റോ കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.

DGP Ravada Chandrasekhar, M V Govindan
ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍?

ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയാണ് ലാത്തിച്ചാർജ്ജിനും വെടിവെയ്പിനും നേതൃത്വം കൊടുത്തത്. ഒരുഘട്ടത്തിൽ കോടതി റവാഡ ചന്ദ്രശേഖറെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനു മേൽ ഒരു കുറ്റവും ചാർത്താൻ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ട ആളല്ല. പ്രതി സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. പാർട്ടിക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. സംസ്ഥാന പൊലീസിന്റെ മേധാവിയായി വരാൻ പറ്റിയ ഒരാൾ എന്ന നിലയിൽ സർക്കാരെടുത്ത തീരുമാനമാണിത്. അതിനെ മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

പി ജയരാജൻ പറഞ്ഞത് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനോടുള്ള എതിർപ്പല്ല. നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരാണ് എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. പൊലീസ് മേധാവിയെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എതിർത്തത് എം ആർ അജിത് കുമാറിന്റെ നിയമനത്തെയാണ്. ഒരു ഉദ്യോ​ഗസ്ഥൻ സർവീസ് കാലയളവിൽ ഒരുപാട് കേസുകളുടെ ഭാ​ഗമാകുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

DGP Ravada Chandrasekhar, M V Govindan
തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രം​ഗത്തു വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

Summary

CPM state secretary M V Govindan has justified the appointment of Ravada Chandrasekhar as the state police chief. The state government has appointed the DGP from the list appointed by the central government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com