'നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാര്‍'; കാന്തപുരത്തെ മര്‍ക്കസിലെത്തി കണ്ട് എം വി ഗോവിന്ദന്‍

നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
Kanthapuram, M V Govindan
Kanthapuram, M V Govindan meeting
Updated on
1 min read

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കൂടിക്കാഴ്ച നടത്തി. കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് ഗോവിന്ദന്‍ അബൂബക്കര്‍ മുസലിയാരെ കണ്ടത്. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എം വി ഗോവിന്ദന്‍ പറഞ്ഞു.

Kanthapuram, M V Govindan
'നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും'; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ലോകത്ത് പല മേഖലകളിലായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെട്ട കാന്തപുരം എ പി അബൂബക്കര്‍ ഇപ്പോള്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാരായി മാറി. പ്രശ്‌നത്തിലിടപെട്ട അദ്ദേഹത്തിന് വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും പ്രധാന സന്ദേശമെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അബൂബക്കര്‍ മുസലിയാര്‍ക്കായി. അദ്ദേഹത്തിന് അടുപ്പമുള്ള മതപണ്ഡിതരുമായി വിഷയം ചര്‍ച്ച ചെയ്യുകയും, അവര്‍ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Kanthapuram, M V Govindan
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടല്‍: ഷെയ്ഖ് ഹബീബ് ഉമർ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധം

ഇനിയും തുടര്‍ച്ചയായ ചര്‍ച്ചയും ആവശ്യമായ തീരുമാനം എടുക്കുന്നതിനും വേണ്ടി തുടര്‍ന്നും ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് കാന്തപുരം അറിയിച്ചു. ചര്‍ച്ച ഇപ്പോഴും തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനം ഇസ്ലാമിക നിയമം അടിസ്ഥാനപ്പെടുത്തി, പ്രായച്ഛിത്തം ചെയ്യുന്നവരെ മോചിപ്പിക്കാനാകുമെന്ന മുസ്ലിങ്ങളുടെ കാഴ്ചപ്പാടാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Summary

Kerala news: CPM State Secretary MV Govindan met with Kanthapuram AP Abubacker Musliyar. CPM Leader met Abubacker Musliyar at Karanthur Markaz.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com