

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും താന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അവിടെ പോയിരുന്നതായും ഗോവിന്ദന്‍ പറഞ്ഞു.
ആരും തിരിഞ്ഞുനോക്കാതിരുന്നിട്ടില്ല. വിനോദിനി ആരെക്കുറിച്ച് ആണ് പറഞ്ഞതെന്ന് അവരോട് തന്നെ ചോദിക്കണം. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇടയ്ക്ക് ഇടയ്ക്ക്് ആ വീട്ടില്‍ പോകാറുമുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന ഒരു നിലപാട് സിപിഎം സ്വീകരിക്കുന്നില്ല. താനും സ്വീകരിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പച്ചക്കുതിര മാസികയ്ക്ക് അനുവദിച്ച ലേഖനത്തിലാണ് സിപിഎമ്മിലെ ഒരു പിബി അംഗത്തിനെതിരെ വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്. എംവി ഗോവിന്ദനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനമെന്ന് അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയന്‍ അല്ല. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates