അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദികളെന്ന് തന്നെ പറയണം: എം വി ഗോവിന്ദൻ ( വിഡിയോ )

'തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബി ജെ പി പ്രവർത്തകർ പ്രകടനം നടത്തിയത് എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനാണ്'
M V Govindan
M V Govindan
Updated on
1 min read

കണ്ണൂർ : അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്നു തന്നെ പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദമെന്നത് അശ്ലീല പദമല്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്നും ​ഗോവിന്ദൻ പറഞ്ഞു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെക്കുറിച്ചുള്ള പരാമർശത്തിൽ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

M V Govindan
വയനാട് വായ്പ എഴുതിത്തള്ളൽ: അടുത്തമാസം 10 നകം തീരുമാനം അറിയിക്കണം; 'ഇത് ലാസ്റ്റ് ചാൻസ്', കേന്ദ്രത്തോട് ഹൈക്കോടതി

തന്നെ കുറിച്ചുഗോവിന്ദചാമിയെ താരതമ്യം ചെയ്തു സഭയിലെ ചിലർ പരാമർശം നടത്തിയത് ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നേ കാണുന്നുള്ളു. തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ ബിജെപിക്ക് തന്നെയാണ് ഉത്തരവാദിത്വം. മറ്റു ഇടങ്ങളിൽ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്. ബിജെപി ഇതിന് രാഷ്ട്രീയമായി ഉത്തരം പറയണമെന്ന് എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

M V Govindan
'നാലു വീതം പേരുകള്‍ തരൂ, സെര്‍ച്ച് കമ്മിറ്റിയെ ഞങ്ങള്‍ നിയമിക്കാം'; ഗവര്‍ണറും സര്‍ക്കാരും പരിധി വിടരുതെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ പരിശോധിച്ച് നിലപാട് സ്വീകരിക്കണം. ആവശ്യമായ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണം. തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബി ജെ പി പ്രവർത്തകർ പ്രകടനം നടത്തിയത് എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനാണ്. അത്തരംഭീഷണി വേണ്ടെന്നും ഇതൊക്കെ കുറേ കണ്ടതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Summary

M V Govindan says BJP is responsible for the vote controversy in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com