'110 സീറ്റ് നേടും; ഇടതുസര്‍ക്കാര്‍ മൂന്നാം ടേമിലേക്ക്; അഞ്ച് ആള്‍ പോയാല്‍ പ്രശ്‌നമല്ല'

എല്ലാവികസന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
MV Govindan
MV Govindan
Updated on
1 min read

കണ്ണൂര്‍: ഇടതുമുന്നണി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നവകേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

MV Govindan
'ഇടതുപക്ഷത്ത് നേരിട്ടത് കടുത്ത അവഗണന'; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍

മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാന്‍ പോകുകയാണ്. ആ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. യുഡിഎഫിലെ പടലപിണക്കങ്ങള്‍ തുടരുകയാണ്. എല്ലാവികസന പ്രവര്‍ത്തനത്തെയും പൂര്‍ണമായി തള്ളിപ്പറഞ്ഞവരാണ് അവര്‍. അവര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുക കേരളത്തിന്റെ വികസനപ്രവര്‍ത്തത്തനത്തില്‍ ഒരു പങ്കുവഹിക്കാനായിട്ടില്ലെന്നതാണ്. കേരളത്തിന്റെ മുന്നേറ്റത്തെപ്പറ്റി ഒരുവിമര്‍ശനവും ഉന്നയിക്കാന്‍ അവര്‍ക്ക് ആയിട്ടില്ല. അതായിരിക്കും ജനവിധിയില്‍ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കുന്ന തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞത് ജനങ്ങള്‍ക്ക് അനുഭവവേദ്യമായെന്നും ഗോവിന്ദന്‍ പറഞ്ഞു.

MV Govindan
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

യുഡിഎഫ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയുമായി മുന്നോട്ടുപോകുകയാണ്. എല്ലാവികസന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇത് രണ്ടിനെതിരെയുമുള്ള ജനവിധിയാണ് ഉണ്ടാകുക. എല്‍ഡിഎഫ് 110 സീറ്റാണ് ലക്ഷ്യം വെക്കുന്നത്. അഞ്ചരലക്ഷം പാര്‍ട്ടി മെമ്പര്‍മാരുണ്ട്. രണ്ടരലക്ഷം കാന്‍ഡിഡേറ്റ് മെമ്പര്‍മാരുണ്ട്. അതില്‍ അഞ്ചോ ആറോ പേരോ പോയാല്‍ പ്രശ്‌നമില്ല. തെറ്റായപ്രവണതയുടെ ഭാഗമായി പുറത്താക്കപ്പെട്ട അവരാണോ സിപിഎമ്മിനെ നയിക്കുന്നത്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല. തിരുത്തല്‍ പ്രക്രിയയയില്‍ അവര്‍ക്ക് പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവാത്തതുകൊണ്ടാണ് അവരെ പുറത്താക്കിയത്. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങനെയാണോ?. എല്ലാവരും പോയില്ലേ?. നുണപറയലില്‍ നോബേല്‍ സമ്മാനം കിട്ടാനാണ് സതീശന്റെ ശ്രമം. രാവിലെ മുതല്‍ രാത്രിവരെ നുണപറയുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Summary

MV Govindan states that the LDF will come to power for a third consecutive term in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com