ഫ്‌ലാഷ് ലൈറ്റ്, സൗണ്ട് ബൂഫര്‍, മള്‍ട്ടി-ടോണ്‍ എയര്‍ ഹോണ്‍; പരിധിവിട്ട മോഡിഫിക്കേഷന്‌ 32,750 രൂപ പിഴയിട്ട് എംവിഡി

വാഹനം ഷോറൂം കണ്ടീഷനിലാക്കി ഹാജരാക്കാന്‍ ഉടമയ്ക്ക് നിര്‍ദേശം
modified car
പ്രതീകാത്മക ചിത്രംAI Generated Image
Updated on
1 min read

കൊച്ചി: മോഡിഫിക്കേഷന്‍ പരിധിവിട്ടതിനെ തുടര്‍ന്ന് എറണാകുളത്ത് കാറിന് മോട്ടോര്‍ വാഹനവകുപ്പ് 32,750 രൂപ പിഴ ചുമത്തി. വ്യാഴാഴ്ച വൈകീട്ട് കാക്കനാട്-പള്ളിക്കര റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് നിയാസ്, എ കശ്യപ് എന്നിവര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന കൂറ്റന്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍, എതിരേവരുന്ന ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന ഫ്‌ലാഷ് ലൈറ്റുകളും കളര്‍ ലൈറ്റുകളും, വലിയ സൗണ്ട് ബൂഫറുകളോട് കൂടിയ മ്യൂസിക് സിസ്റ്റം, സുപ്രീംകോടതി നിരോധിച്ച മള്‍ട്ടി-ടോണ്‍ എയര്‍ ഹോണ്‍ എന്നിവയാണ് കാറില്‍ അനധികൃതമായി ഘടിപ്പിച്ചിരുന്നത്.

അനധികൃതമായി കൂട്ടിച്ചേര്‍ത്ത രൂപമാറ്റങ്ങളെല്ലാം അഴിച്ചുമാറ്റി, വാഹനം ഷോറൂം കണ്ടീഷനിലാക്കി ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ബിജു ഐസക് ഉടമയ്ക്ക് നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

modified car
ഭരണം മാറി; ആളുകള്‍ വീണ്ടും ഖദറിട്ട് തുടങ്ങി!; ഖാദി വില്‍പനയില്‍ 30%വര്‍ധന
modified car
യാത്രക്കൂലി പങ്കുവെക്കാം, യാത്ര എളുപ്പമാക്കാം; ഷെയര്‍ ഓട്ടോകള്‍ കേരളത്തിലെ നിരത്തുകളിലേക്ക്
modified car
ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് വീണു; തൃശ്ശൂരില്‍ യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്
Summary

Flashlight, sound woofer, multi-tone air horn: MVD imposes ₹32,750 fine on modified car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com