അപകട സമയത്ത് എയര്‍ ബാഗിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാം; വാഹനങ്ങളില്‍ ക്രാഷ് ബാരിയര്‍ ഉപയോഗിക്കാന്‍ പാടില്ല; മുന്നറിയിപ്പ്

വാഹനത്തിന്റെ സ്വാഭാവിക വലിപ്പത്തിന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ദൃഢമായ 'വേലികള്‍' ഉപയോഗിക്കരുതെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ്
no crash guard, mvd warning
no crash guard, mvd warningഫയൽ
Updated on
1 min read

തിരുവനന്തപുരം: പഴയ തലമുറ വാഹനങ്ങളുടെ ബമ്പറുകളും മറ്റു പുറംചട്ടകളും ലോഹനിര്‍മ്മിതമായ ദൃഢത കൂടിയ ഭാഗങ്ങളായിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ വാഹനത്തിലെ സങ്കീര്‍ണ്ണമായതും വിലയേറിയതുമായ എന്‍ജിന്‍ അനുബന്ധയന്ത്രഭാഗങ്ങളുടെ സുരക്ഷയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വാഹനങ്ങള്‍ ഒരു പ്രധാന കാരണമായപ്പോള്‍, വാഹനഭാഗങ്ങളുടെ സുരക്ഷയെക്കാളേറെ യാത്രക്കാരുടെ ജീവന് പ്രാധാന്യം നല്‍കി വാഹനസാങ്കേതികത വികസിപ്പിക്കേണ്ടത് അനിവാര്യമായി തീര്‍ന്നു.

പുതുതലമുറ വാഹനങ്ങളില്‍ ബമ്പറുകള്‍, ലൈറ്റുകള്‍ തുടങ്ങിയ പുറംഭാഗങ്ങള്‍, മൃദുവായതും അപകടത്തില്‍ പെട്ടെന്ന് ചുരുങ്ങി ആഘാതം ആഗീരണം ചെയ്തു പ്രതിരോധിക്കുന്ന വിധം ഡിസൈന്‍ ചെയ്തവയാണ്. വാഹനത്തിന്റെ പുറം ഭാഗങ്ങള്‍ മുദുവായതിനാല്‍ തന്നെ അവയുടെ 'സംരക്ഷണകവച'മായി പിടിപ്പിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, സ്റ്റീല്‍ ഗാര്‍ഡുകള്‍ എന്നിവ യാത്രക്കാരുടെ ഈ സുരക്ഷ ഇല്ലാതാക്കുന്നവയാണ്. ദയവായി വാഹനത്തിന്റെ സ്വാഭാവിക വലിപ്പത്തിന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ഇത്തരം ദൃഢമായ 'വേലികള്‍' ഉപയോഗിക്കരുതെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

പഴയ തലമുറ വാഹനങ്ങളുടെ ബമ്പറുകളും മറ്റു പുറംചട്ടകളും ലോഹനിര്‍മ്മിതമായ ദൃഢത കൂടിയ ഭാഗങ്ങളായിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ വാഹനത്തിലെ സങ്കീര്‍ണ്ണമായതും വിലയേറിയതുമായ എന്‍ജിന്‍ അനുബന്ധയന്ത്രഭാഗങ്ങളുടെ സുരക്ഷയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്.

പക്ഷെ നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വാഹനങ്ങള്‍ ഒരു പ്രധാന കാരണമായപ്പോള്‍, വാഹനഭാഗങ്ങളുടെ സുരക്ഷയെക്കാളേറെ യാത്രക്കാരുടെ ജീവന് പ്രാധാന്യം നല്‍കി വാഹനസാങ്കേതികത വികസിപ്പിക്കേണ്ടത് അനിവാര്യമായി

പുതുതലമുറ വാഹനങ്ങളില്‍ ബമ്പറുകള്‍ ലൈറ്റുകള്‍ തുടങ്ങിയ പുറംഭാഗങ്ങള്‍, മൃദുവായതും അപകടത്തില്‍ പെട്ടെന്ന് ചുരുങ്ങി ആഘാതം ആഗീരണം ചെയ്തു പ്രതിരോധിക്കുന്ന വിധം ഡിസൈന്‍ ചെയ്തവയാണ്.

no crash guard, mvd warning
പവാറിനൊപ്പം തുടര്‍ന്നാല്‍ അയോഗ്യരാക്കും; മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം; മുന്നറിയിപ്പുമായി പ്രഫുല്‍ പട്ടേല്‍

വാഹനത്തിന്റെ പുറം ഭാഗങ്ങള്‍ മുദുവായതിനാല്‍ തന്നെ അവയുടെ 'സംരക്ഷണകവച'മായി പിടിപ്പിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ സ്റ്റീല്‍ ഗാര്‍ഡുകള്‍ എന്നിവ യാത്രക്കാരുടെ ഈ സുരക്ഷ ഇല്ലാതാക്കുന്നവയാണ്.

കൂടാതെ ഒരു അപകടഘട്ടത്തില്‍, അധിക സുരക്ഷയ്ക്കായി വാഹനങ്ങളുടെ മുന്‍പിന്‍ഭാഗങ്ങളില്‍ പിടിപ്പിച്ചിട്ടുള്ള വിവിധ തരം സെന്‍സറുകള്‍, ക്രംബിള്‍ സോണുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും ഈ ബുള്‍ബാര്‍ തുടങ്ങിയ extra fitting കള്‍ സാരമായി ബാധിക്കുന്നു. ദയവായി വാഹനത്തിന്റെ സ്വാഭാവിക വലിപ്പത്തിന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ഇത്തരം ദൃഢമായ 'വേലികള്‍' ഉപയോഗിക്കാതിരിക്കുക

no crash guard, mvd warning
നെയ്യാറില്‍ നിന്നു കാണാതായ 61കാരിയുടെ മൃതശരീരം തിരുനെൽവേലിയില്‍, പീഡനത്തിന് ഇരയായെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍
Summary

Crash barriers should not be used in vehicles; affect airbag operation during an accident; mvd warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com