

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അപകടകരമാകുന്നതെന്തുകൊണ്ട്? മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുചക്രവാഹനവും അതിന്റെ ഡ്രൈവിംഗും ഏറ്റവും സങ്കീര്‍ണ്ണമാണ് എന്നത് തന്നെയാണ് കാരണം. മറ്റെല്ലാത്തരം വാഹനങ്ങളിലും, കൈകാലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ തക്കവണ്ണം ശരീരം സീറ്റിനോട് ചേര്‍ത്ത് പിടിച്ചാണ് ഇരിയ്‌ക്കേണ്ടത്. ഇരുചക്രവാഹനത്തില്‍ പ്രഷ്ഠഭാഗം സീറ്റിലും കൈപ്പത്തികള്‍ ഹാന്‍ഡിലിലും കാല്‍പാദങ്ങള്‍ ഫൂട്ട് റെസ്റ്റുകളിലും അമര്‍ത്തി 'അള്ളി'പ്പിടിച്ചിരിയ്ക്കണം. പുറകിലിരിക്കുന്നയാളുടെ ചെറിയ അലംഭാവം പോലും അത്യന്തം അപകടകരമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
'മേല്‍വിവരിച്ച ഒന്നൊന്നര ഇരിപ്പില്‍ കൈകാലുകളുടെ സ്ഥാനങ്ങള്‍ അണുവിടമാറാതെ ബലമായി ഉറപ്പിച്ച്, ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ വേണം സ്റ്റിയറിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, ഗിയര്‍, ക്ലച്ച്, സിഗ്‌നലിംഗ് ലൈറ്റിംഗ് ഹോണ്‍ തുടങ്ങിയ എല്ലാ നിയന്ത്രണോപാധികളും പ്രവര്‍ത്തിപ്പിക്കുവാന്‍.വിരലുകള്‍, കൈപ്പത്തികള്‍, പാദമദ്ധ്യങ്ങള്‍, ഉപ്പൂറ്റികള്‍ ഉള്‍പ്പെടെ വേണ്ടി വരുന്ന വ്യത്യസ്ത ചലനങ്ങള്‍ അഥവാ Micro Skills ഇരുചക്ര ഡ്രൈവിംഗ് സങ്കീര്‍ണ്ണവും ദുഷ്‌കരവുമാക്കുന്നു. ഇരുചക്രവാഹനയാത്രയില്‍ ഏറെ വെല്ലുവിളിയാണ് ഈ സൂക്ഷ്മചലനങ്ങള്‍'- മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറിപ്പ്:
ഇരുമെയ്യാണെങ്കിലും...10.O
ഇരുചക്രവാഹനങ്ങള്‍ ഏറ്റവും അപകടകരമാകുന്നതെന്തുകൊണ്ട്? മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുചക്രവാഹനവും അതിന്റെ ഡ്രൈവിംഗും ഏറ്റവും സങ്കീര്‍ണ്ണമാണ് എന്നത് തന്നെയാണ് കാരണം
മറ്റെല്ലാത്തരം വാഹനങ്ങളിലും, കൈകാലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ തക്കവണ്ണം ശരീരം സീറ്റിനോട് ചേര്‍ത്ത് പിടിച്ചാണ് ഇരിയ്‌ക്കേണ്ടത്. ഇരുചക്രവാഹനത്തില്‍ പ്രഷ്ഠഭാഗം സീറ്റിലും കൈപ്പത്തികള്‍ ഹാന്‍ഡിലിലും കാല്‍പാദങ്ങള്‍ ഫൂട്ട് റെസ്റ്റുകളിലും അമര്‍ത്തി 'അള്ളി'പ്പിടിച്ചിരിയ്ക്കണം. പുറകിലിരിക്കുന്നയാളുടെ Ergonomicsലെ ചെറിയ അലംഭാവം പോലും അത്യന്തം അപകടകരമാണ്
മേല്‍വിവരിച്ച ഒന്നൊന്നര ഇരിപ്പില്‍ കൈകാലുകളുടെ സ്ഥാനങ്ങള്‍ അണുവിടമാറാതെ ബലമായി ഉറപ്പിച്ച്, ഒരഭ്യാസിയുടെ മെയ് വഴക്കത്തോടെ വേണം സ്റ്റിയറിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, ഗിയര്‍, ക്ലച്ച്, സിഗ്‌നലിംഗ് ലൈറ്റിംഗ് ഹോണ്‍ തുടങ്ങിയ എല്ലാ നിയന്ത്രണോപാധികളും പ്രവര്‍ത്തിപ്പിക്കുവാന്‍.വിരലുകള്‍, കൈപ്പത്തികള്‍, പാദമദ്ധ്യങ്ങള്‍, ഉപ്പൂറ്റികള്‍ ഉള്‍പ്പെടെ വേണ്ടി വരുന്ന വ്യത്യസ്ത ചലനങ്ങള്‍ അഥവാ Micro Skills ഇരുചക്രഡ്രൈവിംഗ് സങ്കീര്‍ണ്ണവും ദുഷ്‌കരവുമാക്കുന്നു. ഇരുമെയ്യാണെങ്കിലും..7.Oല്‍ പ്രതിപാദിച്ച 'ശകടാസന'ത്തിന് ഏറെ വെല്ലുവിളിയാണ് ഈ സൂക്ഷ്മചലനങ്ങള്‍...
ഇരുചക്രവാഹനങ്ങളില്‍ ബാലന്‍സും, സ്ഥിരതയും സുരക്ഷയും ഡ്രൈവറും വാഹനവും തമ്മിലുള്ള 'ഫിസിക്‌സും കെമിസ്ട്രിയും' ഒക്കെയായി ബന്ധപ്പിട്ടിരിക്കുന്നു. ഡ്രൈവിംഗില്‍ ചെറുവിരലിന്റെ ഒരു ചെറുചലനംപോലും മാരണമായേക്കാം. 'ഫിസിക്‌സും കെമിസ്ട്രിയും' തെറ്റിയാല്‍ 'മാത്-മാറ്റിക്‌സ്' തെറ്റും... ഒപ്പം 'ബയോളജിയും സാമൂഹ്യശാസ്ത്രവും' ഒക്കെ തെറ്റാം.. ഇടുക്കി ചിന്നക്കനാലിലെ മൂന്ന് ഹതഭാഗ്യരെ ഓര്‍ക്കുക
ഈ Micro Skills കൈകാലുകളില്‍ തുല്യമായി വരത്തക്കവിധം Driving Controls ക്രമീകരിച്ചിരിക്കുന്നതു പ്രകാരം രണ്ടുതരം ഇരുചക്രവാഹനങ്ങളാണുള്ളത് - Motor Cycle Without Gear (MCWOG) & Motor Cycle With Gear (MCWG)
എല്ലാ നിയന്ത്രണോപാധികളും MCWOG യില്‍ ഇരുകൈകളില്‍ മാത്രമായും MCWG യില്‍ കൈകാലുകളില്‍ സമമായും ക്രമീകരിച്ചിരിക്കുന്നു. ചില പഴയ MCWG കളില്‍ ക്ലച്ചും ഗിയറും ഒരുമിച്ച് ഇടതു കൈയ്ക്ക് നല്‍കിയിട്ടുള്ള ക്രമീകരണം, വാഹനത്തിന്റെ ബാലന്‍സിംഗിനും സ്റ്റെബിലിറ്റിക്കും സുരക്ഷയ്ക്കും വെല്ലുവിളിയായതിനാല്‍ Automobile Industry Standards (AIS) പ്രകാരം തന്നെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.
നിയന്ത്രണോപാധികള്‍ കൈകാലുകളില്‍ സമമായി ക്രമീകരിച്ച പുതുതലമുറ ഇരുചക്രവാഹനങ്ങളില്‍ത്തന്നെ ഈ Micro Skill പ്രാവീണ്യം ആര്‍ജ്ജിക്കേണ്ടത് അപകടരഹിതയാത്രകള്‍ക്ക് വളരെ അത്യാവശ്യമാണ്
കാര്യം നിസ്സാരം, ഒരു ചെറിയ ഷിഫ്റ്റ് മതി, പ്രശ്‌നം ഗുരുതരമാകാന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates