'ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; സമയ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ക്ക് എംവിഡി മുന്നറിയിപ്പ്

MVD warns private buses over time dispute
buses over time dispute
Edited By:
Updated on
1 min read

കോട്ടയം: സ്വകാര്യബസ് സമയം തെറ്റി ഓടിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഒരു ബസ് മറ്റൊരു ബസില്‍ മനഃപൂര്‍വ്വം കൊണ്ടിടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പന്തളം-കായംകുളം റൂട്ടിലോടുന്ന 'രാഖി'എന്ന ബസില്‍ 'ദുര്‍ഗ' എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂര്‍വ്വം ഇടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.

'രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ച...' എന്ന കുറിപ്പോടെ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

MVD warns private buses over time dispute
ആലപ്പുഴയിലുണ്ടൊരു വൈഭവ് ; ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരൻ

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ പന്തളം മെഡിക്കല്‍ മിഷന്‍ കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. മുന്‍പില്‍ പോവുകയായിരുന്ന രാഖി ബസിന്റെ വശങ്ങളില്‍ ദുര്‍ഗ എന്ന ബസ് മനഃപൂര്‍വ്വം ചേര്‍ത്തുരയ്ക്കുന്നതും, അതിനുശേഷം മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് റിവേഴ്സ് വന്ന് വീണ്ടും രാഖി ബസിലേക്ക് ഇടിച്ചുകയറ്റുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം.

സംഭവത്തെത്തുടര്‍ന്ന് രാഖി ബസ് ഡ്രൈവറും കരുനാഗപ്പള്ളി സ്വദേശിയുമായ പ്രേംകുമാറിന്റെ പരാതിയില്‍ ദുര്‍ഗ ബസിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ രാഖി ബസിന് ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും മനഃപൂര്‍വ്വം അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. സമയക്രമം തെറ്റിച്ച് സര്‍വീസ് നടത്തിയതിന് ദുര്‍ഗ ബസിനെതിരെ രാഖി ബസിന്റെ ഉടമകള്‍ നേരത്തെ നൂറനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഈ അതിക്രമത്തിന് കാരണമായതെന്നാണ് വിവരം.

Summary

MVD warns private buses over time dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vehicle modification: Public can express their opinion
Rakhi Sawant
Prithviraj
Avaraachan & Sons
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com