കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ ഇഡി അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച വരെ തുടര്‍ നടപടി പാടില്ലെന്ന് ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അപ്പീലിന്മേല് വെള്ളിയാഴ്ച വിധി പറയും. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു അപ്പീലിലെ ആവശ്യം..മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്തുവര്‍ഷമായി പിണറായി വിജയന് ഉപയോഗിച്ചിരുന്ന നമ്പറാണ് കട്ടായത്..താന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തന്നെ ജയിപ്പിച്ച എല്ലാവര്ക്കും നന്ദിയെന്ന് വിജയ് തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിന്റെ ആദ്യ പൊതുയോഗമായിരുന്നു തിരുച്ചിറപ്പളളിയില്‍ നടന്നത്..കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള് പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എന്‍ ഷംസൂദ്ദീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കരുതുന്ന ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates