

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ഡിവി വിനോദ് കൃഷ്ണ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. പിണറായിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടി നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തും വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.
'പിണറായി 3.0 സര്‍ക്കാര്‍ വരുന്നതിനായി നാളെ എനിക്ക് വോട്ട് ചെയ്യണം. അതിനാല്‍ കെ പി സി സി സെക്രട്ടറി സ്ഥാനമുള്‍പ്പെടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാം സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുന്നു'- വിനോദ് കൃഷ്ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്ന് രാഹുല്‍ ഗാന്ധിക്ക് എഴുതിയ രാജിക്കത്തില്‍ പറയുന്നു. മൂന്നാം പിണറായി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് തന്റെ തീരുമാനം. പാര്‍ട്ടിക്ക് അകത്ത് അന്‍പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിമിതമായ പ്രാതിനിധ്യം മാത്രമേ ലഭിക്കുന്നുള്ളു. ഇത് യുവതലമുറയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. 2006 തെരഞ്ഞെടുപ്പിലും സിറ്റിങ് എംഎല്‍എമാര്‍ക്ക് മാത്രം അവസരം നല്‍കുന്ന സാഹചര്യം ഉണ്ടായതാണ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടായത്. അതേരീതി തന്നെയാണ് ഇത്തവണയും തുടര്‍ന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിസം മാത്രമാണ് നടക്കുന്നത്. ഇത് പാര്‍ട്ടിയുടെ ഐക്യവും ലക്ഷ്യവും തകര്‍ക്കുന്നതാണെന്നും വിനോദ് കൃഷ്ണ രാജിക്കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates