അബ്ദുള്‍നാസര്‍ - നഹാസ്
അബ്ദുള്‍നാസര്‍ - നഹാസ്

കുടുംബസമേതം മൈസൂരുവിലേക്ക് വിനോദയാത്ര പോയി; മലപ്പുറം സ്വദേശികളായ അച്ഛനും മകനും കാര്‍ അപകടത്തില്‍ മരിച്ചു

നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇിടക്കുകയായിരുന്നു. 
Published on

ബംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നഹാസുമാണ് മരിച്ചത്. 

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇിടക്കുകയായിരുന്നു. ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് ഇവര്‍ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. അച്ഛനും മകനും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com