Moopil Samiyar Neelakanta Bharathikal
Moopil Samiyar Neelakanta Bharathikal

നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ നീലകണ്ഠ ഭാരതികൾ സമാധിയായി

സമാധിയിരുത്തൽ ചടങ്ങുകൾ ഇന്ന്
Published on

തൃശൂർ: കേരളത്തിലെ ശ്രീ ശങ്കര പരമ്പരയിലെ ഏറ്റവും മുതിർന്ന സന്യാസിയും തൃശൂർ നടുവിൽ മഠത്തിലെ മൂപ്പിൽ സ്വാമിയാരുമായ മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠ ഭാരതികൾ ഞായറാഴ്ച രാത്രി 9.15 ന് സമാധിയായി. 90 വയസ് കഴിഞ്ഞിരുന്നു. 10 ദിവസം മുൻപ് ശാരീരിക പ്രശ്നങ്ങളെ തുടർന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് സമാധിയായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ നടുവിൽ മഠത്തിൽ വച്ച് സമാധിയിരുത്തൽ ചടങ്ങുകൾ ആരംഭിക്കും.

തിരുനാവായ മറവഞ്ചേരി തെക്കേടത്ത് ചിത്രൻ നമ്പൂതിരിപ്പാടിന്റെ പുത്രനായി 1935 ൽ ജനിച്ച നീലകണ്ഠ ഭാരതികൾ 2000ത്തിൽ അന്നത്തെ മൂപ്പിൽ സ്വാമിയാരായിരുന്ന മേപ്പോയില്ലത്ത് അഷ്ടമൂർത്തി ഭാരതികളുടെ ഇളമുറ സ്വാമിയാരായി സന്യാസം സ്വീകരിച്ചു. 2002 ൽ മേപ്പോയില്ലം അഷ്ടമൂർത്തി ഭാരതികളുടെ സമാധിയെ തുടർന്ന് നടുവിൽ മഠം മൂപ്പിൽ സ്വാമിയാരായി അവരോധിക്കപ്പെട്ടു. തുടർന്ന് 2021 ജൂലൈ 25 വരെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായിരുന്നു.

Moopil Samiyar Neelakanta Bharathikal
ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

2021 ജൂലൈ 25ന് നടുവിൽ മഠം ഇളമുറ സ്വാമിയാരായി ശ്രീമദ് അച്യുത ഭാരതികളെ സന്യസിപ്പിക്കുകയും പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുകയും ചെയ്തതിനു ശേഷം തൃശൂരിലേക്ക് താമസം മാറി. ആചാരവിധി അനുസരിച്ച് തൃശൂരിൽ ഉപാസകനായി പൂർണ സമയവും ആധ്യാത്മിക കാര്യങ്ങളിൽ മുഴുകി കഴിയുകയായിരുന്നു.

Moopil Samiyar Neelakanta Bharathikal
അർധരാത്രിയിൽ അരും കൊല; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ
Summary

Naduvil Madhom Moopil Samiyar Neelakanta Bharathikal samadhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com