നാലമ്പല ദർശനം; വ്യാഴാഴ്ച മുതൽ പ്രത്യേക കെഎസ്ആർടിസി ബസ്

സര്‍വീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു
Minister Dr. R. Bindu flags off KSRTC service
കെഎസ്ആര്‍ടിസി സര്‍വീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കുന്നു (Nalambala Darshan; Special KSRTC bus)
Updated on
1 min read

തൃശൂർ: നാലമ്പല ദര്‍ശനത്തിനായുള്ള കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട യൂണിറ്റില്‍ നിന്നു രണ്ട് നാലമ്പല സർവീസുകളാണ് ഉണ്ടാകുക. രാവിലെ 6 മണിക്കും 6.30 നും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൂടല്‍മാണിക്യം, തൃപ്രയാര്‍, പായമ്മല്‍, മൂഴിക്കുളം ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് നാലമ്പല സര്‍വീസ്.

Minister Dr. R. Bindu flags off KSRTC service
നിപ; സംസ്ഥാനത്ത് 675 പേർ സമ്പർക്ക പട്ടികയിൽ

സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗോപി, ചാലക്കുടി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെജെ സുനില്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, അമ്പിളി ജയന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ജിഎസ് രാധേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു.

Minister Dr. R. Bindu flags off KSRTC service
110 ദിവസം നീളുന്ന കലയുടെ ആ​ഘോഷം; കൊച്ചി ബിനാലെ ആറാം പതിപ്പ് 'ഫോർ ദി ടൈം ബീയിങ്'
Summary

KSRTC special services for Nalambala darshan will start from the 17th of this month. There will be two Nalambala services from the KSRTC Irinjalakuda unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com