നവകേരള ബസ് ആലപ്പുഴയിൽ എത്തുമ്പോൾ ജങ്കാറിൽ; കെഎസ്‌ആർടിസിയുടെ ട്രയൽ റൺ 

വൈക്കം ആര്‍ടി ഓഫീസിനാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ചുമതല
കെഎസ്‌ആർടിസിയുടെ ട്രയൽ റൺ / ടെലിവിഷൻ സ്ക്രീൻഷോട്ട്
കെഎസ്‌ആർടിസിയുടെ ട്രയൽ റൺ / ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

ആലപ്പുഴ: നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍. 
നവകേരള സദസ്സ് ജില്ലിയിൽ എത്തുമ്പോൾ വൈക്കത്ത് നിന്ന് ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാ​ഗമായാണ് നവകേരള ബസിന് സമാന വലുപ്പമുള്ള കെഎസ്ആര്‍ടിസി ബസ് ഉപയോ​ഗിച്ച് ട്രയല്‍ റണ്‍ നടത്തിയത്.ബസ് ജങ്കാർ ഉപയോഗിച്ച് കടത്തുന്നത് സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്താനാണ് ട്രയൽ റൺ നടത്തിയത്. വൈക്കം ആര്‍ടി ഓഫീസിനാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ചുമതല.

ആലപ്പുഴ ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയ്യതികളിലാണ് നവകേരള സദസ്സ് നടക്കുന്നത്. 25 പേര്‍ക്ക് യാത്രചെയ്യാനാകുന്ന ആഡംബര ബസാണ് നവകേരള സദസ്സിനായി ഒരുക്കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കടന്ന് നിലവില്‍ കോഴിക്കോടാണ് നവകേരള സദസ്സ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com