ശശീന്ദ്രനെതിരായ പരാതിയില്‍ എന്‍സിപി അന്വേഷണത്തിന് ; പി സി ചാക്കോ ഇന്ന് ശരത് പവാറിനെ കാണും

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ശശീന്ദ്രനോട് വിശദീകരണം തേടിയിരുന്നു
എ കെ ശശീന്ദ്രന്‍/ഫയല്‍
എ കെ ശശീന്ദ്രന്‍/ഫയല്‍
Updated on
1 min read

തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണത്തിന് എന്‍സിപി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. അദ്ദേഹം ഇന്ന് കൊല്ലത്തെത്തി തെളിവെടുക്കും. അതിനിടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

കൊല്ലം കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനെതിരെ സമര്‍പ്പിക്കപ്പെട്ട പീഡന പരാതി നല്ല രീതിയില്‍ ഒത്തു തീര്‍ക്കണമെന്നാണ് യുവതിയുടെ പിതാവിനോട് മന്ത്രി ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ പിതാവും മന്ത്രിയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ശശീന്ദ്രനോട് വിശദീകരണം തേടിയിരുന്നു. 

പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നായിരുന്നു ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ മന്ത്രിയുടെ പ്രതികരണം. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നുമാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com