'കാര്‍ ഇടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ', ഐവിന്‍ കൊലക്കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്
അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, കൊല്ലപ്പെട്ട ഐവിന്‍  ജിജോ
അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, കൊല്ലപ്പെട്ട ഐവിന്‍ ജിജോ
Updated on
1 min read

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.

സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം. ഐവിന്‍ ജിജോയുമായുണ്ടായ തര്‍ക്കത്തിന് ശേഷം പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപന കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നിത്. പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് ഐവിന്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്.

സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടാണ് കാറുള്‍പ്പെടെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിവും കയ്യാങ്കളിയുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച ഐവിന്റെ മൃതദേഹം ഉച്ചക്ക് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PS Prasanth
bribe
US national under scanner for trying to cross India-Nepal border
veena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com