നെഹ്രു ട്രോഫി വളളംകളി കാണണോ?, അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍; വിശദാംശങ്ങള്‍

ഓളപ്പരപ്പിലെ ഒളിംപിക്‌സ് ആയ നെഹ്രു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍
nehru trophy boat race
nehru trophy boat raceകെഎസ്ആർടിസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഓളപ്പരപ്പിലെ ഒളിംപിക്‌സ് ആയ നെഹ്രു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കും. നെഹ്രുട്രോഫിയുടെ റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ എന്നി കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രുട്രോഫി വളളംകളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും.

nehru trophy boat race
'ടോള്‍ പിരിക്കേണ്ട'; പാലിയേക്കരയില്‍ ടോള്‍ പിരിവ് അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

2022 ല്‍ 1,75,100/ രൂപയുടെ ടിക്കറ്റുകളും 2023 ല്‍ 2,99,500 /രൂപയുടെ ടിക്കറ്റുകളുമാണ് ബജറ്റ് ടൂറിസം സെല്‍ മുഖേന വിറ്റഴിച്ചത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റിവെച്ച 2024 ലെ വളളംകളിയുടെ ടിക്കറ്റ് വില്‍പ്പനയിലൂടെ 1,16,500 രൂപയാണ് നേടിയത്. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്‌സ്ആപ്പ് മെസേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ക്യൂആര്‍ കോഡിലേക്ക് ഓണ്‍ലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30 നോ, മുന്‍ ദിവസമോ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്‌പെഷ്യല്‍ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി വള്ളംകളി കാണാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ സ്‌പെഷ്യല്‍ കൗണ്ടര്‍ മുഖേനയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍മ്മാര്‍ മുഖേനയും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതാണ്.

nehru trophy boat race
'മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യം?'; വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി
Summary

nehru trophy boat race: Ksrtc Budget Tourism Cell provides opportunity; Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com