'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയല്‍വാസികള്‍

ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയല്‍വാസിയായ മറ്റൊരു സ്ത്രീ പറയുന്നു
Jayesh, Reshmi
Jayesh, Reshmi
Updated on
1 min read

പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ ദമ്പതിമാര്‍ ഹണിട്രാപില്‍ കുടുക്കി വീട്ടിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ ഞെട്ടി അയല്‍വാസികള്‍. രശ്മി പഞ്ചപാവത്തെപോലെയായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും അയല്‍വാസിയായ സ്ത്രീ പറയുന്നു.

Jayesh, Reshmi
'മാപ്പിടുമ്പോള്‍ ഓണാവട്ടെ ഓഡിയോ'; നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഓണക്കാലത്ത് ചിലരൊക്കെ വന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇത് അക്രമത്തിനിരയായ യുവാവാണോയെന്ന് വ്യക്തമല്ലെന്നും ഇവര്‍ പറഞ്ഞു. ഓണപരിപാടിക്കിടയില്‍ കുട്ടിയെ സഹപാഠി മര്‍ദിച്ച സംഭവമുണ്ടായപ്പോള്‍ വളരെ സംയമനത്തോടെയാണ് ജയേഷ് ഇടപ്പെട്ടതെന്നും അയല്‍വാസിയായ മറ്റൊരു സ്ത്രീ പറയുന്നു.

Jayesh, Reshmi
'പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ 'റബ്ബ്' പൊറുക്കൂലാ!' , ഫിറോസിനെതിരെ രേഖകള്‍ പുറത്ത് വിട്ട് കെ ടി ജലീല്‍

ജയേഷ് കുറച്ചുകാലം ഇവിടെയുണ്ടായിരുന്നില്ലെന്നും വീട്ടില്‍ പ്രയാസമായിരുന്നുവെന്നും ഇവര്‍ ഓര്‍മിക്കുന്നു. അടുത്ത് പൊതിച്ചോറുണ്ടാക്കി കൊടുക്കുന്നിടത്ത് രശ്മി സഹായത്തിന് പോയിരുന്നു. അമ്പലങ്ങളില്‍ കുരുതി ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ മുടങ്ങാതെ പോയിരുന്നു. രശ്മി ഫോണില്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്നതായും ഇവര്‍ പറയുന്നു.

ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്. ദമ്പതികൾക്ക് ‘സൈക്കോ’ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്.

Summary

Neighbors in Pathanamthitta express shock after a couple allegedly assaulted a man in their home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com