മുന്നറിയിപ്പ് അവഗണിച്ച് പാറക്കൂട്ടത്തിലേക്ക്; വെള്ളച്ചാട്ടത്തില്‍ പിടിവിട്ട് യുവാവ് താഴോട്ട്; നെല്ലിയാമ്പതിയില്‍ രക്ഷാശ്രമം

എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ് ആണ് അപകടത്തില്‍പ്പെട്ടത്. 
വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട എറണാകുളം സ്വദേശി
വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട എറണാകുളം സ്വദേശി
Updated on
1 min read

പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍  വീണ് ഒരാളെ കാണാതായി. കുണ്ട്‌റ ചോല വെള്ളച്ചാട്ടത്തിലാണ് അപകടം ഉണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ് ആണ് അപകടത്തില്‍പ്പെട്ടത്. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെല്ലിയാമ്പതിയില്‍ നിന്നും മടങ്ങിവരുന്ന മൂന്നംഗസംഘത്തിലെ ഒരാള്‍ വെള്ളച്ചാട്ടം കണ്ട് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴോട്ട് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു.

താഴെ വീണുകിടക്കുന്ന യുവാവിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇയാളെ കരയ്‌ക്കെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com