പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ചു; കേരളത്തില്‍ നിന്നും എസ് ശരത്തിനും സൈമണ്‍ അലക്‌സിനും ചുമതല

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും എഐസിസി സെക്രട്ടറിമാരായി മയൂര എസ് ജയകുമാര്‍, ഗണേഷ് കുമാര്‍ യാദവ് എന്നിവരെ നിയമിച്ചു
Congress
Congress partyfile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉത്തരവിറക്കി. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചുമതല നല്‍കി 81 എഐസിസി സെക്രട്ടറിമാരുടെ പട്ടികയാണ് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുറത്തിറക്കിയത്.

കേരളത്തില്‍ നിന്ന് അഡ്വ. എസ് ശരത്ത്, അഡ്വ. സൈമണ്‍ അലക്‌സ് എന്നിവരെ എഐസിസി സെക്രട്ടറിമാരായി നിയമിച്ചു. ശരത്തിന് കര്‍ണാടകയുടേയും, സൈമണ്‍ അലക്‌സിന് തെലങ്കാനയുടേയും ചുമതലയാണ് നല്‍കിയിട്ടുള്ളത്. മലയാളിയായ അനില്‍ എ തോമസിനെ മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായി മയൂര എസ് ജയകുമാര്‍, ഗണേഷ് കുമാര്‍ യാദവ് എന്നിവരെ നിയമിച്ചു. അതേസമയം, ടി എന്‍ പ്രതാപന്‍, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരെ എഐസിസി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Summary

New AICC Secretaries appointed; S. Sharath and Simon Alex from Kerala assigned roles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER