'ബോസ് സ്‌കാം'; വലിയ തുകകള്‍ കൈമാറുന്നതിന് മുന്‍പ് നേരിട്ട് ഉറപ്പാക്കണം, പുതിയ സൈബര്‍ തട്ടിപ്പ്

'Boss Scam'; New cyber fraud: Check in person before transferring large amounts
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് 'ബോസ് സ്‌കാം' (Boss Scam) അഥവാ 'CEO Imperosnation Fraud' എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് മുന്നറിയിപ്പ്.

ആര്‍ബിഐ അല്ലെങ്കില്‍ ഔദ്യോഗിക ഓഡിറ്റ് ടീമുകളുടെ പേരില്‍ വ്യാജ അടിയന്തര സന്ദേശങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും, തുടര്‍ന്ന്, സിപ് ഫയലുകളിലൂടെ മാല്‍വെയര്‍ അടങ്ങിയ ഫയലുകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കും. കൂടാതെ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകള്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ കൈക്കലാക്കുകയോ ചെയ്യുന്നു.

കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ലഭിക്കുന്നതോടെ ജീവനക്കാരുടെ വാട്‌സ്ആപ്പ് വെബ് സംവിധാനം ഉപയോഗിച്ച് സിഇഒമാരുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഇത്തരം സന്ദേശങ്ങളിലൂടെ അടിയന്തരമായി പണം കൈമാറാന്‍ ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ പണം തട്ടിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.

'Boss Scam'; New cyber fraud: Check in person before transferring large amounts
' അത് വേണ്ടപ്പെട്ടവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും കൊടുത്ത പെന്‍ഷന്‍; അതൊന്നും പരിശോധിക്കാതെ കൊടുക്കുന്ന പ്രശ്‌നമില്ല'
'Boss Scam'; New cyber fraud: Check in person before transferring large amounts
'വയല്‍ക്കിളി' സമരം: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികളെ വെറുതെ വിട്ട് കോടതി
'Boss Scam'; New cyber fraud: Check in person before transferring large amounts
വീണ്ടും ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ; മുന്നറിയിപ്പ്

സ്ഥാപനത്തിലെ ജീവനക്കാര്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വാട്‌സ്ആപ്പ് അല്ലെങ്കില്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ മാത്രം വിശ്വസിച്ച് പണമിടപാടുകള്‍ നടത്തരുത്. വലിയ തുകകള്‍ കൈമാറുന്നതിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ZIP, EXE, DLL ഫയലുകള്‍ യാതൊരു കാരണവശാലും തുറക്കരുത്. സുരക്ഷ ഉറപ്പാക്കാനായി വാട്‌സ്ആപ്പിലെ 'ലിങ്ക്ഡ് ഡിവൈസസ്' ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. കൂടാതെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരിലോ, www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യുക.

Summary

'Boss Scam'; New cyber fraud: Check in person before transferring large amounts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com