ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തില്‍ മഴയ്ക്ക് സാധ്യത

RAIN ALERT IN KERALA
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും നവംബര്‍ 15-ഓടെ തീവ്ര ന്യൂനമര്‍ദ്ദമായും രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

തീവ്ര ന്യൂനമര്‍ദ്ദം വടക്ക് - വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നവംബര്‍ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി തുടരുന്നു. നവംബര്‍ 13 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ (13/11/2026 മുതല്‍ 17/11/2026 വരെ) ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ല. ഈ പ്രദേശങ്ങളില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RAIN ALERT IN KERALA
'പിതാവ് അറിയാതെ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്' ; ചേരാനല്ലൂർ കേസിൽ മൊഴി നൽകി 17കാരൻ
RAIN ALERT IN KERALA
'സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിൻറെയും നായികയല്ല'; സാറാ ജോസഫ്
RAIN ALERT IN KERALA
'നെഹ്‌റുവിൻ്റെയല്ല, ഗീബൽസിൻ്റെ ആശയങ്ങളാണ് യുഡിഎഫ് സർക്കാറിനെ നയിക്കുന്നത്'; കാലടിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പിണറായി വിജയൻ
Summary

New low-pressure area in the Bay of Bengal; cyclone warning issued, possibility of rain in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cyclone ‘Murasu’ : Heavy rain likely in Andhra
cyclone
cyclone alert
Cyclone Arnab
X

FOLLOW US

ON GOOGLE DISCOVER