ഭരണസമിതിയിലെ ആദ്യ വനിത; ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അംഗങ്ങള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

New members of Guruvayur Devaswom to take oath tomorrow
എ വി ഗോപിനാഥ്, എ യു ഷിനിജ
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത എ വി ഗോപിനാഥ്, എ യു ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ നാളെ. ദേവസ്വം ഭരണസമിതിയില്‍ ആദ്യമായി ഒരു വനിതയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന വികെ വിജയന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കാലാവധി 13ന് പൂര്‍ത്തിയാകാനിരിക്കെയായിരുന്നു വി കെ വിജയന്റെ രാജി.

New members of Guruvayur Devaswom to take oath tomorrow
സ്വകാര്യാശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വൈഷ്ണവം ആഡിറ്റോറിയത്തില്‍ നാളെ രാവിലെ 10.15നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ വായിക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം ജി രാജമാണിക്കം ഐഎഎസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങള്‍ക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരാകും.

Summary

New members of Guruvayur Devaswom to take oath tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com