വിവാഹിതരായി മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു
Newlywed couple found dead in Malappuram Nilambur
Newlywed couple found dead in NilamburArranged
Updated on
1 min read

മലപ്പുറം: നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍. രാജേഷ് (23) അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അമൃതയെ അയല്‍വാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Newlywed couple found dead in Malappuram Nilambur
'ദുര്‍മരണമുണ്ടാകും, പരിഹാരമായി പൂജ ചെയ്യണം'; തട്ടിയെടുത്തത് അഞ്ചര ലക്ഷം, പൂജാരി അറസ്റ്റില്‍

കമിതാക്കളായിരുന്ന ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്, എരുമമുണ്ട സ്വദേശിയാണ് അമൃത കൃഷ്ണ. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Summary

Newlywed couple found dead in Malappuram Nilambur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com