നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 14 ടേബിളുകളിലായി 19 റൗണ്ടുകള്‍, സ്ട്രോങ് റൂമിന് ദ്വിതല സുരക്ഷ; എല്ലാം സജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിങ്കളാഴ്ച നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് എല്ലാം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു
voters posing camera on Nilambur by-election
Nilambur by-electionഎക്സ്
Updated on
1 min read

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് എല്ലാം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറക്കും. തുടര്‍ന്ന് 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.ബി.എസ് ഉള്‍പ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകളും എണ്ണും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ പൂര്‍ണമായും സുതാര്യമായി നടക്കും.

മൈക്രോ ഒബ്സര്‍വര്‍മാരെയും എആര്‍ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകള്‍, EVMകളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവില്‍ EVMകള്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്ട്രോങ് റൂമില്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിന്റെയും സംസ്ഥാന ആംഡ് പൊലീസിന്റെയും 24x7 ദ്വിതല സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്നു.

Summary

Nilambur by-election: vote counting on monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
CCTV Hard Disk needs replacement'; Returning Officer summons candidates to the Strong Room
Rathan Kelkar
kerala police security
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com