യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി..ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്ക് ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യും..മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ ജനപിന്തുണ ഇടിയുന്നതായി അഭിപ്രായ സര്‍വെ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചത് 17.5 ശതമാനം പേര് മാത്രമാണ്. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയിലാണ് പിണറായി വിജയന്റെ ജനപ്രീതി ഇടിയുന്നത് വ്യക്തമാക്കുന്നത്..ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നില്ക്കുന്ന ചിത്രം പുറത്ത്. വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര ചിത്രമെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്..അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സര്‍വീസിലും സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് സുപ്രധാന തീരുമാനം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates