ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
സുചിത്ര
സുചിത്ര
Updated on: 
1 min read


ആലപ്പുഴ: പത്തൊന്‍പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

രാവിലെ 11.30യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് സുചിത്രയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER