നിപ: സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും 84 പേരെ ഒഴിവാക്കി, ഇനി 674 പേര്‍

മലപ്പുറം ജില്ലയില്‍ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
nipah virus
nipah kerala update ഫയൽ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും 84 പേരെ ഒഴിവാക്കി. ഇതോടെ വിവിധ ജില്ലകളിലായി ആകെ 674 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

nipah virus
ഷോക്കേറ്റ് വിദ്യാര്‍ഥിയുടെ മരണം: അനാസ്ഥ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട്; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 111 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

nipah virus
Fact Check:ഭാസ്‌കര കാരണവർ കൊലക്കേസ്: ഷെറിൻ പുറത്തിറങ്ങിയത് ശിക്ഷായിളവിലോ?,സ‍ർക്കാ‍ർ വഴിവിട്ട് പ്രവ‍ർത്തിച്ചോ?

അതേസമയം, വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി. മലപ്പുറത്ത് ഐസിഎംആര്‍ സംഘവും സന്ദര്‍ശനം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Summary

Health authorities in Kerala have stepped up Nipah containment efforts. The minister has instructed officials to ensure mental health care for all affected.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com