

കൊച്ചി: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായ എന്‍ കെ ശശിധരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാള മനോരമ, മംഗളം തുടങ്ങിയ വാരികകളില്‍ നോവലുകള്‍ എഴുതിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.
14 വര്‍ഷത്തോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപരമ്പര, ചുവന്ന അങ്കി, അഗ്നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും 'ചക്രവര്‍ത്തി' എന്ന ചിത്രത്തിന് സംഭാഷണവും എഴുതി.
തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയത്. അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, കർഫ്യൂ, ഞാൻ സൂര്യ പുത്രൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
2020ല്‍ പ്രസിദ്ധീകരിച്ച അഗ്‌നി കിരീടമാണ് അവസാന നോവല്‍. ശശിധരൻ രചിച്ച കർഫ്യൂ പിന്നീട് ചലച്ചിത്രമായി. ആകാശവാണി തൃശൂര്‍-കോഴിക്കോട് നിലയങ്ങള്‍ ശശിധരന്‍ എഴുതിയ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates