ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയില്ല, ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്

ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കു കയാണ് എന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.
jaamat e islami gen secratary sheik mohammed karakkunnu
ശൈഖ് മുഹമ്മദ് കാരക്കുന്ന്
Updated on
1 min read

മലപ്പുറം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ഒരു തുള്ളി ചോര പോലും ചീന്താതെയാണ് അത് സ്ഥാപിതമായതെന്നും അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കു കയാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പ്രവാചകനെ സ്‌നേഹിക്കുന്ന ഒരു വിശ്വാസിക്കും ഇതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും, 'ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ?' എന്ന ചോദ്യവുമായാണ് അദ്ദേഹം തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ? പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. അതിന്റെ ആസ്ഥാനം മദീനയായിരുന്നു.അത് സ്ഥാപിതമായത്. അതിന്റെ നായകനെ അന്നാട്ടുകാര്‍ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദര്‍ശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തില്‍ താഴെയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല.

No believer can reject islamic republic says jaamat e islami gen secratary sheik mohammed karakkunnu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com