

തിരുവനന്തപുരം: സർക്കാരിന്റെ ഓണക്കിറ്റിൽ കുട്ടികൾക്കു മിഠായിപ്പൊതി നൽകാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിന് പകരം ക്രീം ബിസ്കറ്റ് ആയിരിക്കും കിറ്റിൽ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാൻ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്.
മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തി. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 വരെ ആകും. സപ്ലൈക്കോ
മുളകു പൊടിക്കു പകരം മുളകു തന്നെ നൽകിയേക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക. 444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാർശ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
