'ഒരു ക്രൈസ്തവനും ന്യൂനപക്ഷ മന്ത്രിയായിട്ടില്ല', സഭാസ്വത്തുക്കള്‍ കൈയടക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി- വിഡിയോ

ക്രൈസ്തവര്‍ക്കെതിരായ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെ സി ബി സി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്
KCBC expresses concern
കെസിബിസി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Updated on
2 min read

തൃശൂര്‍: ക്രൈസ്തവര്‍ക്കെതിരായ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെ സി ബി സി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവര്‍ക്ക് എതിരായ കടന്നാക്രമണങ്ങള്‍ക്കു പുറമേ സഭാസ്വത്തുക്കള്‍ കൈയടക്കാനുള്ള നീക്കങ്ങളടക്കം നടക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്രൈസ്തവ പുരോഹിതരും സന്യസ്തരും ആക്രമിക്കപ്പെടുന്നു. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷ സമൂഹങ്ങളെ പീഡിപ്പിക്കുകയാണെന്നും ആന്‍ഡ്രൂഡ് താഴത്ത് ആരോപിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും പ്രവര്‍ത്തനരഹിതമാണ്. ക്രൈസ്തവരുടെ വിവിധ മേഖലകളിലുള്ള പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടര വര്‍ഷം പിന്നിട്ടു. പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ആന്‍ഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. ഇതിനെതിരേ ഞായറാഴ്ച തൃശ്ശൂരില്‍ അതിരൂപത തലത്തില്‍ സമുദായ ജാഗ്രത സദസ്സ് സംഘടിപ്പിക്കുമെന്ന് ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. മത പരിവര്‍ത്തന നിയമം എന്ന പേര് പറഞ്ഞ് ഒത്തിരി പ്രതിസന്ധിയുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയോട് തന്നെ പറഞ്ഞത് ഇതാണ്. ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഭരണഘടന ഉണ്ട്. ആ ഭരണഘടനയ്ക്ക് എതിരായിട്ട് നിയമങ്ങള്‍ ഉണ്ടാക്കുകയും ആ ഭരണഘടനയ്ക്ക് എതിരായിട്ട് ചില സമുദായങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക എന്നതായിരുന്നു പ്രധാനമന്ത്രിയോടുള്ള കെസിബിസിയുടെ അഭ്യര്‍ഥന. നിലവില്‍ ഭരണഘടനയ്ക്ക് വിരുദ്ധമായ ചിന്തകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉണ്ട്. അതുകൊണ്ട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വേദനയുണ്ട്. ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.'- ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

'ഇന്ത്യയിലും കേരളത്തിലും ന്യൂനപക്ഷ കമ്മീഷനുകളുണ്ട്. ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായിരുന്നു. പിന്നെ ഇതുവരെ ആരും ഇല്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ വകുപ്പ്, ഇതൊക്കെ ഏകദേശം പ്രവര്‍ത്തനരഹിതമായി. കേരളത്തിലും ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ മന്ത്രിയുമൊക്ക ഉണ്ട്. ഇതുവരെ ഒരു ക്രൈസ്തവ മന്ത്രി ഉണ്ടായതായി എനിക്ക് അറിയില്ല. ഇതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ചെയര്‍മാന്‍ ആയിട്ട് ഒരു ക്രൈസ്തവനും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മുന്നാക്ക കമ്മീഷനും ഉണ്ടായിട്ടുണ്ട്. മുന്നാക്ക കമ്മീഷന്റെ ചെയര്‍മാനും ഒരു ക്രൈസ്തവന്‍ ഒരിക്കലും ആയിട്ടില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍, ഇതിന് ഉത്തരമില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും മുന്നാക്ക കമ്മീഷനും ഇതില്‍ വിവേചനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതിസന്ധിയുണ്ട്.'- കെസിബിസി ചൂണ്ടിക്കാട്ടി.

KCBC expresses concern
ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

' ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ വച്ചു. ഇപ്പോള്‍ 28 മാസങ്ങള്‍ കഴിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. മന്ത്രിമാര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. 28 മാസം കഴിഞ്ഞിട്ടും പഠിത്തം കഴിഞ്ഞില്ല. വെറെ ചില കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. സമുദായങ്ങളെ കുറിച്ച് പഠിക്കാന്‍. ആ സമുദായങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കി. എന്തുകൊണ്ട് ക്രൈസ്തവരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 28 മാസം കഴിഞ്ഞിട്ടും കമ്മീഷന്റെ നിഗമനങ്ങള്‍ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഒരു ചിന്തയുമില്ല. ഇതും വേദനയുളവാക്കുന്നതാണ്. വിവേചനം ഉളവാക്കുന്നതാണ്. അതുകൊണ്ട് തന്നെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തി നിര്‍ദേശങ്ങള്‍ നടപ്പാക്കണം.'- ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

'വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമുദായം നീതിരഹിതമായ വിവേചനം നേരിടുന്നു. നിയമനാംഗീകാരവും വേതനവും നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. വിദ്യാലയങ്ങളിലെ പുതിയ മതനിരാസ ശ്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നു. EWS സംവരണ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നില്ല. സഭാ സ്വത്തുവകകള്‍ കയ്യടക്കാനുള്ള അണിയറ നീക്കങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നടക്കുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ വകുപ്പിലും സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. മലയോര - തീരദേശ - ചെറുകിട കച്ചവട മേഖലകളിലെ പ്രതിസന്ധികളോട് സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു'- മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

KCBC expresses concern
വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്
Summary

'No Christian has ever been a minority minister', move to seize church properties; KCBC expresses concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com