

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അത്ഭുതമൊന്നുമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. ഭരണത്തില്‍ ഇതൊക്കെ മാറി മാറി വരും. ജനറല്‍ ട്രാന്‍സഫര്‍ പതിവാണെന്നും ഒരു സെക്രട്ടറി മാറി പുതിയ സെക്രട്ടറി വരുന്നതില്‍ അത്ഭുതമില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാത്രമല്ല എല്ലാ സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. ഷര്‍മിള മേരി ജോസഫിന് പകരം മറ്റൊരാള്‍ വരുന്നത് ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും നിലവിലെ ആരോഗ്യ സെക്രട്ടറിക്ക് പകരം വന്നത് ഐഎഎസുകാരന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരുകാലത്തും ഐഎഎസ് അസോസിയേഷനുമായി കൂടിയാലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.
ശബരിമല മണ്ഡലകാലത്ത് അരവണ ഉള്‍പ്പടെ എല്ലാകാര്യങ്ങളിലും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇനി ക്ഷാമമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് ഉള്‍പ്പടെ എല്ലാം നല്‍കി. മുഖ്യമന്ത്രി തന്നെ നേരിട്ട് ചെന്ന് കാര്യങ്ങള്‍ വിലയിരുത്തി. ഇതില്‍പ്പരം ഒരു സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates