തുലാവര്‍ഷം 24 മണിക്കൂറിനകം കേരളത്തില്‍; ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനകം തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത്തിനാലു മണിക്കൂറിനകം തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം നാളെയോടെ പിന്‍വാങ്ങും. തുലാവര്‍ഷം എത്തുന്നതോടെ വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം.

ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

നാളെ ഓറഞ്ച് അലര്‍ട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറ!ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്.

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നിന്നും പൂര്‍ണമായും പിന്‍വാങ്ങും. മഴ 28 വരെ തുടരുമെന്നാണു പ്രവചനം. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com