'പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല'; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും,എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയിലേക്ക്

വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്.
Not being allowed to take exams SFI students head to High Court
സിസ തോമസ്
Author:
Updated on: 
1 min read

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയിലേക്ക്. വിസി സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. കോടതി ഉത്തരവ് സര്‍വകലാശാലാ അധികൃതര്‍ നടപ്പാക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

വിസിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്. കോടതി വിധിയെ മുഖവിലയ്‌ക്കെടുക്കാതെയാണ് സര്‍വകലാശാലയുടെ നടപടിയെന്നാണ് ആക്ഷേപം. അച്ചടക്ക നടപടി നിലനില്‍ക്കുന്നുണ്ടെങ്കിലും ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Not being allowed to take exams SFI students head to High Court
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

വിസിയുടെ നീക്കത്തിനെതിരെ സസ്പെന്‍ഷനിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ഥികളാണ് കോടതിയെ സമീപിക്കുക. അതേസമയം വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിസ തോമസ് അപ്പീല്‍ നല്‍കി. പരീക്ഷ എഴുതാനുള്ള ഹാജരില്ലെന്നാണ് വാദം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിസി പ്രതികാരം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് എസ്എഫ്‌ഐ ആടക്കം ഉയര്‍ത്തുന്ന വിമര്‍ശനം. ഈമാസം നാല് മുതലാണ് കാലടി സര്‍വകലാശാലയില്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.

Not being allowed to take exams SFI students head to High Court
മുൻ കേരള രഞ്ജി താരം എൻഎം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു
Not being allowed to take exams SFI students head to High Court
തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി
Summary

'Not being allowed to take exams'; SFI students head to High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER