പലസ്തിന്‍ ഐക്യദാര്‍ഢ്യ സദസ്; വിശദീകരണം തൃപ്തികരമല്ല; ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്

വിലക്ക് ലംഘിച്ചതു വഴി ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്.
ആര്യാടന്‍ ഷൗക്കത്ത്‌
ആര്യാടന്‍ ഷൗക്കത്ത്‌
Updated on
1 min read


തിരുവനന്തപുരം: പാര്‍ട്ടി വിലക്കു മറികടന്ന് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്തു സംഘടിപ്പിച്ച പലസ്തിന്‍ ഐക്യദാര്‍ഢ്യ സദസ് വഴി ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനം തന്നെയെന്ന് കെപിസിസി. ഇതുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കി. തുടര്‍ന്ന്‌
ഷൗക്കത്തിനു കെപിസിസി വീണ്ടും നോട്ടിസ് നല്‍കി. 

ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളാണ്  പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് മലപ്പുറത്ത് സംഘടിപ്പിച്ചത്. വിലക്ക് ലംഘിച്ചതു വഴി ആര്യാടന്‍ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നാണ് കെപിസിസിയുടെ നിലപാട്. കെപിസിസി മുന്നറിയിപ്പിനെ മറികടന്ന് ആയിരങ്ങളെ അണിനിരത്തിയായിരുന്നു പരിപാടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com