'സമദൂരം' തുടരും ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എന്‍എസ്എസ്

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി അറിയിച്ചിരുന്നു
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
Updated on
1 min read


കോട്ടയം : ബിജെപിയോട് അടുക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍എസ്എസ്. എന്‍എസ്എസ് സമദൂര നിലപാട് തന്നെ തുടരും. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. 

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി അറിയിച്ചിരുന്നു. നന്ദി അറിയിച്ച് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചിരുന്നു. 

ഇതു കൂടാതെ മുഖപത്രമായ സര്‍വീസില്‍ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ചുകൊണ്ട് എന്‍എസ്എസ് മുഖപ്രസംഗവും എഴുതിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ്, എന്‍എസ്എസ് ബിജെപിയുമായി അടുക്കുന്നു എന്ന വാര്‍ത്ത സജീവമായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com