ശബരിമല ആചാര സംരക്ഷണത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

ശബരിമലയിലെ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ എന്‍എസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
NSS to give full support to the Global Ayyappa Sangamam
ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്
Updated on
1 min read

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എന്‍എസ് എസ്. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും സംഗീത് കുമാര്‍ തള്ളി.

NSS to give full support to the Global Ayyappa Sangamam
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞത് പച്ചക്കള്ളം; കോടതിയെ സമീപിക്കുമെന്ന് സന്ദീപ് വാര്യര്‍

എന്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആചാര സംരക്ഷണമാണെന്ന് എന്‍ സംഗീത് കുമാര്‍ പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമെല്ലാം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ എന്‍എസ്എസിന് സര്‍ക്കാരില്‍ പൂര്‍ണവിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NSS to give full support to the Global Ayyappa Sangamam
വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണവികസനത്തിനും ഭക്തന്‍മാര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകും. അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന വിഡി സതീശന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു.

Summary

The Nair Service Society (NSS) has announced its full support for the upcoming Global Ayyappa Sangamam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com