ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം, അസഭ്യവര്‍ഷം; യുവാവ് പിടിയില്‍

പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം
ട്രെയിന്‍ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന്
ട്രെയിന്‍ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന്
Updated on: 
1 min read


കൊല്ലം:  ട്രെയിനില്‍  യാത്രക്കാര്‍ക്ക് നേരെ അസഭ്യം പറഞ്ഞ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് കൊല്ലത്തുവച്ച് റെയില്‍വെ പൊലീസ് പിടികൂടിയത്. പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ചിരുന്ന ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ശല്യം ചെയ്തു.

ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി, വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം.

ടിടിആര്‍ ഉള്‍പ്പെടെയുളളവരോട് അസഭ്യം പറഞ്ഞ ഇയാളെ, ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് ബഹളം വച്ച പ്രതി, പൊലീസുകാരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER