പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

ജീവനൊടുക്കിയപ്പോള്‍ നഴ്‌സിന്റെ കഴുത്തിലുണ്ടായ കെട്ടാണ് കേസില്‍ നിര്‍ണായകമായത്.
Nurse sexual assault and murder case: Accused Naseer gets life term
കൊല്ലപ്പെട്ട നഴ്‌സ്- പ്രതി നസീര്‍
Updated on
1 min read

പത്തനംതിട്ട: കോട്ടാങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ്. ബലാത്സംഗത്തിന് പത്തുവര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (1) ജഡ്ജി ജി പി ജയകൃഷ്ണനാണു ശിക്ഷ വിധിച്ചത്. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണങ്കവയൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (25) കൊല്ലപ്പെട്ടത്. 2019 ഡിസംബർ 15 നായിരുന്നു സംഭവം. ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു.

Nurse sexual assault and murder case: Accused Naseer gets life term
കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

2019 ഡിസംബര്‍ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ടിജിൻ ജോസഫിനെയാണ് (37) ലോക്കൽ പൊലീസ് ആദ്യം സംശയിച്ചിരുന്നത്.മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍ അന്വേഷണം 2020-ല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിര്‍ണായകമായി.

Nurse sexual assault and murder case: Accused Naseer gets life term
മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി പൊലീസ് ചോദ്യംചെയ്തു. ഇതില്‍ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടില്‍നിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുു. ഇവരുടെ തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.

Summary

Nurse sexual assault and murder case: Accused Naseer gets life term

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com