പത്താം ദിവസവും തിരച്ചില്‍, എല്‍ ത്രീ ദുരന്തമായി പ്രഖ്യാപിക്കുമോ?, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ

ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു
wayanad-Landslide Draft list of missing persons published
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദൃശ്യങ്ങളും
Updated on
1 min read

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി പത്താം ദിവസവും തിരച്ചില്‍. സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും പരിശോധന. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.

അതേസമയം നിലമ്പൂരില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെടുത്തു. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

wayanad-Landslide Draft list of missing persons published
സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറച്ചിൽ സ്ഥിരമാക്കി: അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോ​ഗം, അറസ്റ്റ്

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. ഹെലികോപ്റ്ററില്‍ വയനാട്ടിലെത്താനാണ് സാധ്യയ. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com