തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി. TG 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.
വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്ന നമ്പറുകൾക്കാണ്. 10 പേര്‍ക്ക് ഒരുകോടി രൂപ വീതമാണ് മൂന്നാം സമ്മാനം.
സമാശ്വാസ സമ്മാനം (5 ലക്ഷം) TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates