

കൊച്ചി: ഓണത്തോടനുബന്ധിച്ച് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍. ഓഗസ്റ്റ് 23 ഞായറാഴ്ച മുതല്‍ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 8 വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ് നടത്തുക.
ശനിയാഴ്ച മുതല്‍ കൊച്ചി മെട്രോ അധിക സര്‍വീസ്
ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6.45 മിനിറ്റ് ഇടവേളയില്‍ നാലു അധിക സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ടു ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തും. ഉച്ചക്കഴിഞ്ഞ് 2.30 മുതല്‍ 7.13 മിനിറ്റ് ഇടവേളയില്‍ എട്ടു അധിക ട്രിപുകളാകും ഞായറാഴ്ച ഉണ്ടാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates