കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; ഒരു കോടി രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായെന്ന് പരാതി

സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാന്‍സിലാണ് കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായതായാണ് പരാതി. 

ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com