കൊച്ചിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് ​ഗുരുതര പരിക്ക്

അപകടം ഇരമ്പനം പാലത്തിനു സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെ
One dead, 3 seriously injured
അപകടത്തില്‍പ്പെട്ട കാര്‍ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിനു സമീപമാണ് അപകടം. ഇന്നു പുലർച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുമ്പനം ഭാ​ഗത്തു നിന്നു കാക്കനാട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. സിമന്റ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കാർ ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com