പത്തടിപ്പാലത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ച് അപകടം, ഒരു മരണം
കൊച്ചി : എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനാണ് മരിച്ച സാജു. ബന്ധുവായ ആശിഷ് ആണ് ബൈക്കില്‍ ഒപ്പമുണ്ടായിരുന്നത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്തു.
One dead after car hits bike behind him in Pattadipalam kochi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

